Wednesday, December 22, 2010

മണല്‍ കവിത


I
മരുഭൂമി

വിശപ്പിനു
ചുടുമണല്‍ തിന്നവന്‍
ചത്തു;
ചോരച്ചര്‍ദ്ദിച്ച്
II
റാസല്‍ ഖൈമ

ഒട്ടകപ്പക്ഷികള്‍
മണലില്‍ ഒളിപ്പിച്ച
മുട്ടകള്‍
വിശപ്പിനു വിറ്റുതിന്നു
കാവല്‍ക്കാരന്‍ ബംഗാളി

III
ഉം അല്‍ നാര്‍


ഒട്ടകങ്ങള്‍ക്കു
കുളമ്പ് ദീനം
മണലിനു ചൂടില്ല പോല്‍
മസരയിലിരുന്നവന്‍
രുചിക്ക്
വാരി കഞ്ഞിയിലിട്ടു
ഒരു പിടി ചുടു മണല്‍

IV
നാട്

നിന്റെ ആദ്യചുംബനം
ഇഷ്ടപ്പെട്ടവന്‍
മണല്‍ വാരിയെറിഞ്ഞു
നിന്‍റെ കല്ലറ മൂടി
പുത്തന്‍ രാഷ്ട്രീയം
വെറുത്ത നീ
കൈയില്‍ ഒരുപിടി മണല്‍ കരുതി
വോട്ടു ചോദിച്ചെത്തിയവര്‍
കണ്ണില്‍ മണലുമായി മടങ്ങി
V
ആഫ്രിക്ക

കാല്‍ച്ചുവട്ടില്‍ നിന്ന്
ഒലിച്ചു പോയ
മണല്‍ തേടി
പതാക താഴ്ത്തിക്കെട്ടി
മണല്‍ മുനമ്പ്‌ ചുറ്റി
വടക്ക് നോക്കിയില്ലാത്ത നാവികന്‍
VI
കടല്‍

മണല്‍ ക്കേറിക്കേറി
മുക്കുവന്റെ കടല്‍ വറ്റി
മണലില്‍ ഉറഞ്ഞുപോയ
കൊതുമ്പുവള്ളത്തിലിരിക്കുന്നു
മൂക്കുത്തിയില്ലാത്ത
മുക്കുവത്തി
VII
കായല്‍

മണലില്‍ കൊണ്ട് മുറിഞ്ഞു
മണല്‍ മാഫിയ മഴു
ഭൂമി മര്‍മം പിളര്‍ന്ന്,
മുനയൊടിഞ്ഞ മഴു
ചുവന്ന മണലായി
VIII
പ്രവാസി വീട്

മണല്ക്കാലത്ത്
തണുപ്പ് പുതക്കാന്‍
എനിക്കൊരു
കംബളം വാങ്ങണം
കണ്ണ് പൂഴ്ത്തി വക്കാന്‍ തരുമോ
കുറച്ചു മണല്‍ വെള്ളം
ദാഹ ശമനത്തിന്
പെട്രോള്‍ കുടിക്കാം
വില ചില ഫില്സ് മാത്രം !!

3 comments:

MUHAMMED SHAFI said...

മണൽക്കാടിന്റെ ചൂടും അനുഭവ തീഷ്ണതയുമുള്ള വരികൾ.. ഇഷ്ടമായി.. ഭാവുകങ്ങൾ..!

ASHRAFcpm said...

വന്ത്യത യാര്‍ന്ന മണല്‍ ക്കാട്ടിലെ mulചെടികള്‍ക്ക് കരുത്താര്‍ന്ന മുള്ളുകലാനുള്ളത്.എന്നിട്ട് മേന്തെസുഖ മുള്ള നൊമ്പരം തോന്നാന്‍ .ഇഷ്ട്ടം തോന്നി സോണി.

Sony velukkaran said...

Thanks to Muhammed, Ashraf Ikka !!