Saturday, November 20, 2010

ലയനം


നിറം കെട്ട നിന്‍റെ
പ്രഭാതത്തില്‍
ഹലോജെന്‍ വെളിച്ചം
ചിതയിലെ അവസാനത്തെ
അഗ്നിനാവും കടിച്ചു
പൊട്ടുന്ന നിന്‍റെ തുടയെല്ല്
കത്തിയോടുങ്ങാത്ത
നിന്‍റെ പേകിനാവിനു
ഇനിയാരെ പേടിക്കാന്‍
നിന്‍റെ ചിതാഭസ്മം
ഞങ്ങള്‍
ഈ മരുഭൂമി നടുവിലേക്ക്
കൊണ്ടുവരും
ഒട്ടകങ്ങളുടെ
പുറത്തു കയറി
മരുപ്പച്ച തേടുന്ന
കച്ചവട സംഘം
അത് തട്ടിതൂവും
ഒടുവില്‍ നീ
മണലുമായി ലയിക്കും

2 comments:

ഐക്കരപ്പടിയന്‍ said...

പ്രവസിയെയാണോ ഉദ്ദേശിച്ചത്..?
സ്വന്തം ചിത ഭസ്മം പോലും തട്ടിയെടുക്കപ്പെടുന്നവന്‍...

Nisha.. said...

ലയനം അതി ഗംഭീരം... ആദ്യത്തെ വരവാണ് ഇവിടെ... ഇനി വന്നോളാം...