Saturday, October 29, 2011
ബന്ധം
1.
ഒരു വിവാഹം കഴിച്ചു
മടുത്തു
വിരാമത്തിനു ഒരു
കുറിമാനം അയക്കണം !
2.
പറിച്ചെറിഞ്ഞ താലി
ഇന്ന് നോക്കുമ്പോള്‍ ക്ലാവ് !
ചെമ്പ് പൂശിയ ഹേമമാം ജീവിതം .
3.
കുരിശു വരക്കാതെ
അത്താഴമുന്ണാനിരുന്നു
ചോറില്‍ കല്ലുകടിച്ചെഴുന്നേറ്റു !
4.
മെത്ത ഒഴിവാക്കി
ഇന്ന് പത്തു പതുപതുപ്പില്ലാതെ
കിടക്കണം പലകമേല്‍ !
5.
വീട്ടില്‍ നിന്നിറങ്ങി
ആകെ വൃത്തികേടാക്കി പോലും
വയ്യ - തിരികെ കേറാന്‍
Wednesday, October 26, 2011
നദികളുടെ രാജകുമാരി
നദികളുടെ രാജകുമാരി
പൊന്നുടുമ്പ് പോല്‍
ഇഴയുന്നു
രാത്രി സംഗീതം !
... നിശയുടെ കുഞ്ഞുങ്ങള്‍ ഉറങ്ങിയിട്ടില്ല
*മിനാ,
അമൂര്‍ത്ത പ്രേമത്തിന്റെ സുന്ദരീ ,
ചോര പൊടിഞ്ഞ കുരിശിനരുകില്‍ ഞാന്‍
ഒര് നോട്ടത്തിന്‍ മുന കൊണ്ട്
എനിക്ക് നിന്നെ പിടിച്ചു നിര്‍ത്താം
നിന്‍റെ കണ്ണു നീര്‍ ത്തുള്ളിയെ
വൈഡൂര്യമാക്കി ഞാന്‍ നിനക്ക് തരും.
ഒര് ചുംബനത്താല്‍
ഞാന്‍ നിന്നേ ബന്ധിക്കുന്നു
കൂര്‍ത്ത ഒരാലിംഗനത്താല്‍
നീയെന്റെതാവും
എന്‍റെ കണ്ണു കളിലൂടെ
ദൂരെ മുന്തിരിപ്പാടങ്ങള്‍ കാണുന്ന നീ !
കലരുന്നു നമ്മുടെ ചോരതന്‍ നദി
എന്‍റെ കണ്ണുകളില്‍
ഇരമ്പുകയാണ്
രക്തത്തിന്‍ കടലുകള്‍
ഞാന്‍ പഠിക്കുന്നത്
ഹിംസ്ര ജന്തുക്കളുടെ പാഠങ്ങള്‍
ആര്‍ത്തലയ്ക്കുന്ന വിലാപം.
നിന്‍റെ പിന്‍കഴുത്തില്‍
ദംഷ്ട്രകള്‍ ആഴ്ത്ത്മ്പോള്‍
ഞാനറിയുന്നത് എന്താണെന്നല്ലേ ?
നീ കണ്ണീര്‍ നിറഞ്ഞ ഒര് നദിയായിരുന്നു
അതെ **ആര്‍ഗെസ് പോലെ
സുന്ദരിയായ
ഒര് രാജകുമാരി !
* Mina - Charecter from Bramstoker's Drakula
** Arges - There was a princess. She was the most radiant woman in all the empires of the world. But man's deceit took her from her ancient prince. She leapt to her death into the river. From then it is called Argeş - River Princess
ചിത്രം കടപ്പാട് - http://megatherionus.deviantart.com/
Thursday, October 20, 2011
തിരികെ !
ഇന്നലെ മുഴുവന്‍ പനിച്ചു കിടന്നു
ജ്വരം തിന്ന ഒരു തലച്ചോറ്
പുതയ്ക്കാന്‍ കംബിളിയില്ലാതെ
നിന്റെ ഗന്ധമില്ലാതെ
കാലുകള്‍ക്കും കയ്യുകള്‍ക്കും
ചലനശേഷിയില്ലാതെ
നിവര്‍ന്നു നിര്‍ജീവം കിടക്കുമ്പോള്‍
ഓര്‍മയില്‍ അരുകിലിരുന്നു
ആത്മാവിന്റെ പുസ്തകം
വായിക്കുന്നത് ആരാണ് ?
ചോരച്ചുമ പൊന്തും കണ്ഠത്തില്‍
സ്നേഹത്തിന്റെ തൈലമിറ്റിച്ചതാരാണ് ?
വെള്ളരിപ്പൂംപ്രാവായി വന്നു
നിലാവിന്റെ ഗാനം കുറുകിയതാരാണ് ?
അവ്യക്തമായ ഓര്‍മകള്‍ക്കുമേല്‍
ഒരു ഹിംസ്ര മൃഗത്തിന്‍ രശനയില്‍ നിന്നും
നിണം തൂകി എന്റെ സ്വപ്നത്തെ
ചുവപ്പിച്ചു , ഒടുവില്‍
രക്തപങ്കിലം എന്റെ ദേഹിയെ
ഒരു തെമ്മാടിക്കുഴിയിലേക്ക്
വലിച്ചെറിഞ്ഞതെന്തിനാണ് ?
എനിക്ക് ജീവനില്‍ വലിയ കൊതിയാണ്
നിനക്ക് മുന്നില്‍ പറക്കാന്‍ ,
ഒരു വഴികാട്ടിയായി !
ഈ പനി ഒന്ന് മാറട്ടെ,
അത് വരെ ഒന്ന് ക്ഷമിക്കൂ
ഞാന്‍ എന്റെ ഓര്‍മകളിലേക്ക് തരിച്ചു വരും
അത് വരെ അതുവരെ മാത്രം !
Subscribe to:
Posts (Atom)