ഐ ആന്‍ ആര്‍ 6000 അഥവാ വൃത്തികെട്ട ഒരു പ്രവാസക്കവിത
---------------------------------------
ഉദരം ഒരു ഉറിക്കലം
പോലെ വളര്‍ന്നിരിക്കുന്നു
വെയില്‍ തിന്നു വരണ്ട
നെറ്റിക്കൊരു ശമനത്തിന്
പനഡോള്‍.
ശബ്ദം കാതിനെ തിന്നുന്ന
ഒരു പഴഞ്ചന്‍ എ സി
തണുപ്പ് മൂളുന്നു
നീണ്ട ഓട്ടത്തിനൊടുവില്‍
ഈ നശിച്ച നടുവേദന
ബാക്കിയാവുന്നു .
തിരികെയെത്തുമ്പോള്‍
പല്ലിളിച്ച്
മുഷിഞ്ഞ തുണികള്‍
കറിക്കലം
കട്ടില്‍ കോണുകളില്‍
മൂട്ടച്ചോര
പിന്നെ ഞാനെന്ന,
നാട് മറന്ന
ഗര്‍ദഭം !
ഒരു കുബ്ബൂസും
തൈരും പിന്നെ വെള്ളവും
കുഴച്ച് ഒരൂണ്;അങ്ങനെ
ഒരു ദിനം കൊഴിയുകയാണ്
അറിയാതെ നീ വീണുപോകുന്ന
നിദ്രയുടെ നദി
ഇത്രയൊക്കയേ ഉള്ളൂ
നിന്‍റെ ഈ പ്രവാസം
വലുതായൊന്നുമില്ല
മുടങ്ങാതെ ,
നേര്‍ച്ച പോലെ
വെസ്റ്റേണ്‍ യൂണിയനില്‍
നാട്ടിലേയ്ക്ക്
ഈ മാസാദിയിലും
അയച്ചത്
ഐ ആന്‍ ആര്‍ 6000
3 comments:
പ്രവാസ ജീവിതത്തിന്റെ നെടുവീര്‍പ്പുകള്‍...
ചുരുങ്ങിയ വരികളില്‍ നിവര്‍ത്തിയിട്ട ഒരു ജീവിതം.. നന്നായിരിക്കുന്നു...
കമന്റ് ഇടുന്നതിനുള്ള വേര്‍ഡ് വെരിഫികേഷന്‍ ഒഴിവാക്കിയാല്‍ നന്നായിരുന്നു...
Thanks Nisha, can you tell me how to remove that code verification sutff? its tiring .. thanks
Post a Comment