ഞങ്ങളുടെ ഗൌരിയായിരുന്നു.
എപ്പോഴും ചിരിച്ച മുഖമായിരുന്നു.
കടലിലെ ലവണം പഞ്ചസാരയാണെന്നു
പറഞ്ഞ്,
ടീച്ചറെ കളിയാക്കി,
സ്കൂള്‍ വിട്ടു പോരുമ്പോള്‍
അവന്‍
നാലാം ക്ലാസില്‍ ആയിരുന്നു.
പിന്നീട്,
പ്രവാസത്തിനിടയില്‍
കളിചിരികള്‍ കൊണ്ട്
കൊടും വെയില്‍ വറ്റിച്ചിരുന്നവന്‍.
പേരില്‍ മാത്രമേ സ്ത്രൈണത
ഉണ്ടായിരുന്നുള്ളൂ.
പല്ലുകാട്ടി , ശബ്ദമുണ്ടാക്കി
തുറന്നു ചിരിക്കാന്‍
ഞങ്ങളെ പഠിപ്പിച്ചിരുന്നവന്‍
ഇന്ന്, ഞങ്ങളെയും
ഈ ലോകത്തെയും
വിട്ടു പോകുമ്പോള്‍
അവന്റെ പേര്
ഗൌരി ശങ്കര്‍ ആയിരുന്നുവെന്ന്
ഞാനോര്‍ക്കുന്നു,
ഉള്‍ക്കിടിലത്തോടെ !
അവന്‍
നല്ല ഒരു ആണ്‍കുട്ടിയായിരുന്നു !
അവന്റെ മരണവാര്‍ത്തയും
കൊണ്ട് വന്ന ഒരു ഫോണ്‍ സന്ദേശം
ഇപ്പോഴും എന്‍റെ ചെവികളെ
മലിനമാക്കിക്കൊണ്ടിരിക്കുന്നു !
അത് മനസ്സിനെ
വല്ലാതെ
ഉലച്ചു കൊണ്ടേയിരിക്കുന്നു
അവന്‍റെയാത്മാവ്
ചിറകു വിരിച്ച്
എനിക്കൊപ്പം പറക്കുന്നു !!
No comments:
Post a Comment