Saturday, February 5, 2011
തക്ഷകന്‍
കരിമൂര്‍ഖനെ
അടച്ച കുടത്തില്‍
താഴ്ത്തിയ
കയ്യിലിറ്റുന്നു
ദന്ത ക്ഷതങ്ങളില്‍
നിന്ന് ചോര!
നിണത്താലിന്നു
വരക്കണം
ചുവരിലൊരു ചിത്രം.
ചിത്രം കഴിയുംബോഴെക്കും
നീലിച്ച കൈ തളരും , സാരമില്ല
ചിത്രത്തിനൊരടിക്കുറിപ്പ് വേണം,
മത്സരതിനയക്കുമ്പോള്‍ മാര്‍ക്ക്
ഒട്ടും കുറയരുത്
അടിക്കുറിപ്പ് തേടുന്നു ഞാന്‍,
വാക്കിന്‍ നാനാര്‍ഥങ്ങള്‍
സന്ധികള്‍
സമാസങ്ങള്‍...
വാക്കുകള്‍ക്കിടയില്‍ വായിക്കുമ്പോള്‍
ബലിമൃഗ യൂപങ്ങള്‍
ഒരു മുനിയറ
കാലം വിശപ്പിന്റെ
പഴുതടച്ച
ഒരു പിടി എരുക്ക്
കുപ്പിച്ചില്ല് ,
കുറച്ചു കരച്ചില്‍,
ഒരെച്ചില്‍ ഇല
കരിപിടിച്ച ക്ലാവ് വിളക്ക്..
പട്ടിക നീളവേ
കണ്ണില്‍ തടഞ്ഞു
തക്ഷകന്റെ പല്ല്!
വിഷം പോയ ഒന്ന്,
പണ്ട് രാജാവിനെ കൊന്നത് !
മതി ഇത് മതി , ഈ ചോരചിത്രത്തിനു
ഞാന്‍ പേരിടും
തക്ഷകന്‍
Subscribe to:
Post Comments (Atom)
2 comments:
മതി ഇത് മതി , ഈ ചോരചിത്രത്തിന്
Thanks a lot zephyr zia !
Post a Comment