യോല,
ഒരപൂര്‍വ ചടുലത
ഒരു സുന്ദര കാവ്യം!
മഞ്ഞുപോലെ കന്തൂറകള്‍
വെള്ളിയും സ്വര്‍ണവും കെട്ടി
ഘട്ഗങ്ങള്‍
ഉയര്‍ത്തി എറിഞ്ഞു
എത്ര ലാഘവത്തോടെ
അവരത് പിടിക്കുന്നു
ഒരു ബൂമരാന്‍ഗ് പോലെ.
നിങ്ങള്‍ വട്ടത്തില്‍
ചൂരല്‍ വടികള്‍ കറക്കി
നെഞ്ചിലേക്ക് വീഴുന്ന
ഈ വാളുകള്‍ പിടിച്ചു
അറബി സംഗീതത്തിന്റെ
മാസ്മരം.
ഒരു നിമിഷം ഞാന്‍
എന്നെ മറന്നു
കൂട്ടുകാരാ ,
അറബി സുഹൃത്തേ
നീ എന്നെ കൈക്ക് പിടിച്ചു,
ജബല്‍ ഹഫീതിനു മുകളില്‍
ഈ എമിറാതി നൃത്തക്കാരുടെ
ഇടയില്‍ നിര്‍ത്തിയപ്പോള്‍
പിന്നെ ഞാനും നിങ്ങള്‍ക്കൊപ്പം
വലത്തു വച്ചു !
1 comment:
കവിത തികച്ചും വിത്യസ്തമായി.ആ കന്തൂറക്കുള്ളില്‍ അത്രയും വെളുത്ത ആ മനസ്സുമുണ്ടെന്നു കാണിച്ചു തരുന്നുണ്ട് വരികള്‍
Post a Comment