Friday, January 7, 2011

നിന്‍റെ ജ്വരം എന്നിലേക്ക്‌ സംക്രമിച്ചത്



ഇന്ന് തടാകക്കരയിലിരുന്നു


തിരയുകയാണ് ഞാന്‍


നിന്റെ സ്വരം


ഹൃദയത്തിന്റെ ചായയുള്ള തടാകം


പുറകില്‍ ഓടി മാഞ്ഞു


ഒരു നിഴല്‍


പ്രഭാതം


വയനാട്


അമ്പുകുത്തി മലയുടെ


മുകളില്‍ കണ്ട നിഴല്‍


എന്നിലേക്ക്‌ നിന്റെ


നീല ഞരമ്പുകളെ


കൊണ്ടുവരുന്നു


നാം രണ്ടുപേരും


കൈകൊര്ത്തിരുന്നു


കണ്നീരുപ്പുകൊണ്ട്


നാം പടുത്ത മലയില്‍


മഞ്ഞു കൊള്ളാതിരിക്കാന്‍


കാശ്മീരി ഷാള്‍ പുതപ്പിച്ചു


നീയെന്നെ .


മറ്റൊരു സായാഹ്നം


ബംഗാളൂരില്‍


നിന്റെ നെറ്റിയില്‍


കൈവച്ച എന്റെ വിരല്‍ പൊള്ളി


ഒലിക്കുന്നു നിന്റെ ജ്വരം


പനിയുടെ മൂര്ചയില്‍


ഞാന്‍ നിന്നെ താങ്ങി


പിന്നെ നിന്റെ നെറ്റിചൂട്


എന്നിലേക്ക്‌ സംക്രമിച്ചു


പതുക്കെ


നമ്മള്‍ ഒരുമിച്ചു


വില പറഞ്ഞ ആനക്കൊമ്പ് പ്രതിമ


ആ വണിക്ക് വിലപേശി


വിറ്റത് ഓര്തെടുതുകൊണ്ട്


നീയെന്റെ തല യിണ കള്‍ക്കുള്ളില്‍


മുഖം പൊത്തി ക്കിടന്നു


നാം ഒളിച്ചു കളിക്കുകയായിരുന്നു.


പിന്നെ


ഒരു കുഞ്ഞു താരാട്ട് പോലെ നിന്റെ


സംഗീതം ഒഴുകിപ്പരന്നു


"കമല ജാതള വിമല സുനയന ......


എന്തോരൂഷ്മളത


പനിക്കുന്ന നിന്റെ വരികള്‍


എപ്പോഴാണ് ഞാന്‍


ഉറങ്ങിയത്


ഉണരുമ്പോള്‍ നമ്മള്‍


നാട്ടിലാണ്


പനി വിട്ടിരുന്നു.


പിന്നെ


തൃശൂര്‍ ജില്ലാസ്പത്രിയിലെ


മുഖത്ത് കടന്നല്‍ കലയുള്ള


നേഴ്സ് പറഞ്ഞു


കഞ്ഞിയും ച്ചുട്ടപപ്പടവും


വാങ്ങി വരാന്‍ ആളെ അയയ്ക്കു


താങ്കള്‍ക്ക് 103 ഡിഗ്രി പനിയായിരുന്നു


ഇന്നലെ


ബോധമില്ലാതെ


ആരോ ഇവിടെ കൊണ്ടുവരുമ്പോള്‍ !

1 comment:

Unknown said...

പ്രവാസകവിതയുടെ http://uaepoets.blogspot.com
കവിതാ ബ്ളോഗ് ലിസ്റ്റിൽ താങ്കളുടെ ബ്ലോഗ് ആഡ് ചെയ്തിട്ടുണ്ട്!...
നല്ല കവിതകൾ ഇനിയും പ്രതീക്ഷിക്കുന്നു...