ഫെബ്രുവരി നാല്
അസഹ്യമായ
ചൂടിന്‍റെ നിരാശയും പേറി
അല്‍ഫലയും മനാമയും കയറിയിറങ്ങിയ
പൊതിക്കെട്ടുകളുമായി
പ്രവാസിഭാണ്ഡം മുറുക്കി
കൊച്ചിയില്‍ വന്നിറങ്ങുമ്പോള്‍
മഴ പെയ്യാത്ത എന്‍റെ നാട്,
ചിരിമുഖങ്ങളില്ലാത്ത എന്‍റെ വീട്,
കുട്ടിക്കാലം മരം കേറിക്കളിച്ച
ഒട്ടുമുക്കാലും ചിതല്‍ തിന്ന കശുമാവ്,
ഉണങ്ങിപ്പോയ എന്‍റെ പുഴ,
ഈ മണ്ണില്‍ എന്‍റെ ഗന്ധം തിരയുന്ന ഞാന്‍..
ഫെബ്രുവരി ഇരുപത്
മാള്‍ബോറോ കരിച്ച ചുണ്ടുമായി
അമ്മുമ്മയുടെ കല്ലറത്തണപ്പിനുമേല്‍
മുഖം ചേര്‍ത്തിരുന്ന നിര്‍വൃതിപുതച്ചു
ഒടുവില്‍
പ്രിയയുടെ കയ്യും പിടിച്ചു,
പൊള്ളുന്ന ഗള്‍ഫ് എയര്‍ കൂലികൊടുത്ത്
ഷാര്‍ജയില്‍ വന്നിറങ്ങുബോള്‍
ഇന്ന് കലണ്ടര്‍ ഇരുപത്തിഒന്ന് കാണിക്കുന്നു
നാളെയാണ് ഞാന്‍ ഒരുമാസമായികണ്ട ആ പേക്കിനാവ്
എലിമിനേഷന്‍ ഡേ !!
No comments:
Post a Comment