മാനത്ത് സൂര്യന്‍ കെട്ട് പോയ
ഒരു ദിവസം
നെറ്റിയിലെ
മുക്കുറ്റിയുടെ കുറി
മായ്ച്ചു കളഞ്ഞ്
മുടിയഴിച്ചിട്ട്
പിന്‍വിളി കേള്‍ക്കാതെ
അവള്‍ എന്നെ വിട്ടു പോയി;
പിന്നില്‍ ഉപ്പു തൂണായ ഞാന്‍ !
പ്രണയിച്ച ഗന്ധര്‍വനെ
ഏതു നിമിഷവും കാണാതാകുമെന്നും
നിന്‍റെ പ്രണയം പൂക്കുന്ന മിഴികള്‍
കാണാതിരിക്കുവാന്‍ വയ്യെന്നും
ഭയന്നവള്‍ ഇന്നിതാ
വിരഹസംഗീതത്തെ ശപിച്ചുകൊണ്ട്
കടല്‍ കാണാനിറങ്ങുന്നു
ചന്ദ്രനില്ല രാത്രിയില്‍!
ഇറങ്ങി നടന്ന ഞാന്‍ കണ്ണ് തെറ്റി,
പൊട്ടക്കിണരില്‍ വീണു പോകുന്നു
പാതാളത്തിലെ വിരഹവേദന തന്‍ വിലാപം
ചെവികളില്‍ വീണു പഴുക്കുന്നു.
മണ്ണിലേയ്ക്കു ചേര്‍ന്ന് കിടന്ന്
ഞാന്‍ ഭൂമിയുടെ ഉപ്പാകും
അപ്പോള്‍
എന്നെ പൂര്‍ണ്ണമായും നീ മറക്കുക